Trending

ക്ലാസ് റൂം വൃത്തിയാക്കുന്നതിനിടെ മൂർഖൻ പാമ്പിനെ കണ്ടെത്തി.



കാസർഗോഡ് (നീലേശ്വരം) 

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് മുറി വൃത്തിയാക്കുന്നതിനിടെ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി


സ്കൂള്‍ തുറക്കുമ്പോഴും തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കുമ്പോള്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണത്തിനിടെ എല്‍ പി സ്‌കൂളിലെ ക്ലാസ് മുറികള്‍ വൃത്തിയാക്കുന്നതിനിടെ പാമ്പിനെ കണ്ടെത്തി. വ്യാഴാഴ്ച ഒന്നാം ക്ലാസില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.

അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് വൃത്തിയാക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. പിന്നീട് വനം അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥനെത്തി പാമ്പിനെ പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ടു.

ഏറെ കാലമായി സ്‌കൂള്‍ മുറികള്‍ അടഞ്ഞു കിടക്കുന്നതുമൂലം നിരവധി ക്ഷുദ്ര ജീവികള്‍ ഇവിടം താവളമാക്കിയിരിക്കാന്‍ സാധ്യത ഏറെയാണ്. അടഞ്ഞുകിടക്കുന്നതുമൂലം ഇഴജന്തുക്കളുടെ ശല്യവും കൂടിവരും. സ്‌കൂള്‍ പരിസരം മഴക്കാലമായതില്‍ ചതുപ്പുസ്ഥലമായതുമൂലം പാമ്പുകളുടെ മാളങ്ങള്‍ നിരവധിയുണ്ടാകും. മതിയായ സുരക്ഷിതത്വത്തില്‍ മാത്രം രക്ഷിതാക്കളും അധ്യാപകരും ശുചീകരണത്തില്‍ ഏര്‍പെടുന്നത് നന്നായിരിക്കും
T News

working in the field of advertising and printing

Post a Comment

Previous Post Next Post