Trending

താമരശ്ശേരിഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ജില്ലാ പഞ്ചായത്തിന്റ ആദരം

 

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ എഡുകെയർ പദ്ധതിയിലൂടെ ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ താമരശ്ശേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിനുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത്‌ മെമ്പർ റംസീന നരിക്കുനി പ്രിൻസിപ്പാൾ ബിന്ദു വി ജോർജിന് നൽകി ആദരിച്ചു.

 ചടങ്ങിൽ പി. ടി എ പ്രസിഡന്റ്‌  അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ഗഫൂർ മാസ്റ്റർ, ശശീന്ദ്രൻ മാസ്റ്റർ, ബിജു മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി എ കെ അബ്ദുൽ അസീസ് സ്വാഗതവും, എൻ എസ്‌ എസ്‌ കോർഡിനേറ്റർ എം ടി അസീസ് നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post