Trending

കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലൂടെയുള്ള യാത്ര ദുർഘടം, ഭീമൻ കുഴികൾ പോലും നികത്തുന്നില്ല.


താമരശ്ശേരി: കൊയിലാണ്ടി - താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിലൂടെയുള്ള യാത്ര ദുർഘടം പിടിച്ചതാവുന്നു.

റോഡിൻ്റെ വികസന പ്രവർത്തികൾ നടക്കുന്നത് കാരണം അടുത്തൊന്നും റീടാറിംങ്ങ് നടക്കാൻ ഇടയില്ല, എന്നാൽ റോഡിലാകമാനമുള്ള ഭീമൻ ഗട്ടറുകൾ താൽക്കാലികമായെങ്കിലും അടക്കാൻ തയ്യാറായാൽ കൂടുതൽ പേരുടെ ജീവൻ നഷ്ടപ്പെടാതെ രക്ഷപ്പെടുത്താനാവും.

താമരശ്ശേരി ചുങ്കം ജംഗ്ഷൻ്റെ ഇരു ഭാഗത്തും കൂടത്തായി റോഡിലും, പൂനൂർ റോഡിലും വൻ കുഴികളാണ് രൂപപ്പെട്ടത്, മുക്കം വരെയുള്ള സ്ഥിതിയും മറിച്ചല്ല.

താമരശ്ശേരി ബാലുശ്ശേരി റോഡിൽ അവേലത്തെ കുഴിയിൽ വീണാണ് ഇന്ന് യുവാവ് മരിച്ചത്.കുഴികൾക്ക് മുമ്പ് ഒരു മുന്നറിയിപ്പ് ബോർഡ് പോലുമില്ല. അപകട ശേഷം നാട്ടുകാരാണ് കുഴിയിൽ അൽപ്പം കല്ലും, മണ്ണും നിറച്ച് ടാർ വീപ്പ സ്ഥാപിച്ചത്..

കൊയിലാണ്ടി വരെ ഇതേ അവസ്ഥ തന്നെയാണ്.

റോഡ് വികസനത്തിൻ്റെ ആദ്യ ഘട്ടമായി കലുങ്കുകളുടെ നിർമ്മാണമാണ് നടക്കുനത്, നിർമ്മാണ പ്രവൃത്തി നടക്കാത്ത ഭാഗങ്ങളിലെ കുഴികൾ നികത്തിയാൽ യാത്രക്കാരുടെ ദുരിതം ഒരു പരിധിവരെ പരിഹരിക്കാനാവും. ഇതിന് നിർദ്ദേശം നൽകേണ്ട ഉത്തരവാദിത്വപ്പെട്ടവർ എവിടെ പോയി എന്ന അന്വേഷണത്തിലാണ് നാട്ടുകാർ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post