Trending

ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റിക്കു കീഴിൽ വിവിധ ജീവകാരുണ്യ പ്രവർത്തന പദ്ധതികൾ ആരംഭിച്ചു.



പുതുപ്പാടി: വാർധക്യം മൂലമുണ്ടാകുന്ന അസുഖങ്ങളും, കിഡ്നി, ക്യാൻസർ മുതലായ മാരകരോഗങ്ങളും പിടി പെട്ട് പ്രയാസമനുഭവിക്കുന്ന മഹല്ല് പരിധിയിലെ ജാതിമതഭേദമന്യേയുള്ള രോഗഗ്രസ്തരായ വർക്ക് ഉപകരിക്കുന്ന തരത്തിൽ ആവശ്യമാകുന്ന സന്ദർഭങ്ങളിൽ സൗജന്യ സേവനം ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ നിരവധി മെഡിക്കൽ ഉപകരണങ്ങളുമായി അലിവ് മഖാം ചാരിറ്റി എന്ന പേരിൽ പുതിയ ചാരിറ്റി കമ്മിറ്റിക്ക് മഹല്ല് കമ്മിറ്റി തുടക്കം കുറിച്ചു.

പ്രസ്തുത കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനം ചാരിറ്റി കമ്മിറ്റിക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ കേശവനുണ്ണി നിർവഹിച്ചു.ചാരിറ്റി ചെയർമാൻ ഓ. കെ അബ്ദുൽ റസാഖ് ഹാജി, കൺവീനർ ടി പി മുജീബ് എന്നിവർ അദ്ദേഹത്തിൽനിന്ന് മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടത്തിയ പരിപാടി സമസ്ത ആമില ജില്ലാ കൺവീനർ ബാവ ജീറാനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ,മഹല്ല് കാസി അബ്ദുൽ ബാരി ബാഖവി,പി എ മൊയ്തീൻകുട്ടി ഹാജി,മുഹമ്മദ് ബാഖവി അൽ ഹൈത്തമി, എന്നിവർ സംസാരിച്ചു

മഹല്ല് പ്രസിഡണ്ട് ഓ കെ ഹംസ മാസ്റ്റർ ആദ്യക്ഷത വഹിച്ചു
ഓ.കെ അബ്ദുൽ റസാഖ് സ്വാഗതവും, ഇ കെ അബ്ദുൽ സലാം നന്ദിയും രേഖപ്പെടുത്തി
T News

working in the field of advertising and printing

Post a Comment

Previous Post Next Post