താമരശ്ശേരി: സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ മുപ്പത്തെട്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് പള്ളിപ്പുറം - വാടിക്കൽ ടൗൺ മുസ്ലിം ലീഗ് സി എച്ച് അനുസ്മരണവും അവാർഡ് ദാനവും നടത്തി.
ടൗൺ കമ്മറ്റി പ്രസിഡണ്ട് കെ.പി റഹീമിന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പള്ളിപ്പുറം പ്രദേശത്ത് നിന്ന് എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും സാമൂഹിക സേവനത്തിന് സലീം വാടക്കലിനെ അനുമോദിക്കലും മണ്ഡലം മുസ്ലിംലീഗ് ഉപാദ്ധ്യക്ഷൻ സൈനുൽ ആബിദീൻ തങ്ങൾ നിർവ്വഹിച്ചു. എ.കെ അബ്ബാസ് സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
.
ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് ഖദീജ സത്താർ, വാർഡ് മെംബർ ബി.ആർ.ആർഷ്യ,എൻ.പി മുഹമ്മദലി മാസ്റ്റർ, നദീറലി,സി.വേലായുധൻ, എ.കെ.ലത്തീഫ്,കെ.പി. സലീം,എ.പി.അബൂബക്കർ, ലത്തീഫ് മാസ്റ്റർ, പ്രസംഗിച്ചു.
അഷറഫ്അണ്ടോണ,ടി.വി.ഷംസുദ്ദീൻ, കെ.പി.എസ് നാസർ,ബാരി മാസ്റ്റർ,അൻസാർ ബഹറൈൻ,സാലി ജിസാൻ, വി.അസീസ്,ഷമീർ ഓനി, അബ്ദുറഹിമാൻ, കെ.കെ.ബാസിത്ത്, ഹാഫിൽ,നിയാസ് കെ.പി, തുടങ്ങിയവർ സംബന്ധിച്ചു. വി നൗഫീഖ് സ്വാഗതവും നാസർ ബാവി നന്ദിയും പറഞ്ഞു.
Tags:
Local News
