പുതുപ്പാടി : കേരള കോൺഗ്രസ്സ് (എം ) സംസ്ഥാന തലത്തിൽ ആരംഭിച്ച മെമ്പർഷിപ് ക്യാമ്പയിൻ പുതുപ്പാടി മണ്ഡലത്തിൽ പാർട്ടി ജില്ല പ്രസിഡന്റ് ശ്രീ ടി എം ജോസഫ് കോൺഗ്രസിൽ നിന്നും പാർട്ടിയിലേക്കു കടന്നു വന്ന ശ്രീമതി ഗ്രേസി ജോർജിനു (മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി) നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മറ്റു പാർട്ടികളിൽ നിന്നുമായി 30 ഓളം പ്രവർത്തകർ മെമ്പർഷിപ് സ്വീകരിച്ചു. ചടങ്ങിൽ പാർട്ടി ജില്ല സെക്രട്ടറി ശ്രീ റോയ് മുരിക്കോലിൽ, തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ എം കെ ഏലിയാസ്, നിയോജക മണ്ഡലം സെക്രട്ടറി ശ്രീ വിനോദ് കിഴക്കയിൽ, പുതുപ്പാടി മണ്ഡലം പ്രസിഡന്റ് ശ്രീ കാദർ ഹാജി, കെ ടി യു സി (എം ) ജില്ല ജന. സെക്രെട്ടറി ശ്രീ ബാബു പീറ്റർ, യൂത്ത് ഫ്രണ്ട് (എം ) സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ഷിബു തോമസ്, കെ ടി യു സി (എം ) ജില്ല ട്രഷറർ ശ്രീ ബിനു അബ്രഹാം എന്നിവർ സംസാരിച്ചു.
Tags:
Latest News
