വിജയദശമി ആഘോഷം കോവിഡ് നിയന്ത്രണങ്ങക്ക് വിധേയമായി നടന്നു.
സരസ്വതിപൂജ, വിദ്യാരംഭം, എഴുത്തിനിരുത്ത്, വാഹനപൂജ തുടങ്ങിയവ നടന്നു. ക്ഷേത്രം മേൽശാന്തി കരുവാറ്റ ബാബു നമ്പൂതിരി, പി. വി. ദേവരാജ്, സി. ജി. സുമേഷ് എന്നിവർ ഗുരുസ്ഥാനീയരായി നൽകിയ നിർദ്ദേശങ്ങളനുസരിച്ച് രക്ഷിതാക്കൾ തന്നെ തങ്ങളുടെ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.
എഴുപതോളം കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.
കരുവാറ്റ നാരായണൻ നമ്പൂതിരി, കല്ലൂർ വാസുദേവൻ നമ്പൂതിരി, കരുവാറ്റ ഭവപ്രസാദ് നമ്പൂതിരി എന്നിവർ പൂജാകർമ്മങ്ങൾ നിർവ്വഹിച്ചു. ക്ഷേത്രസംരക്ഷണസമിതി
പ്രവർത്തകർ ചടങ്ങുകൾ നിയന്ത്രിച്ചു.
Tags:
Local News
