ബംഗളൂരുവിലെ വാഹനവില്‍പ്പനക്കാരനെ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കല്‍ കബളിപ്പിച്ചതായി പരാതി. പണം തരാമെന്ന് പറഞ്ഞ് ബെന്‍സ്, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങിയ കാറുകളാണ് ത്യാഗരാജന്‍ എന്നയാളില്‍ നിന്ന് മോന്‍സണ്‍ വാങ്ങിയത്.
ബംഗളൂരുവില്‍ കോര്‍പറേഷന്‍ സര്‍ക്കിളില്‍ പഴയ ആഡംബരകാറുകള്‍ വില്‍പന നടത്തുന്ന ആളാണ് ത്യാഗരാജന്‍. വെറും അഞ്ഞൂറ് രൂപ മാത്രം നല്കിയാണ് ഏഴ് ആഡംബരകാറുകള്‍ ത്യാഗരാജനില്‍ നിന്നും മോന്‍സന്‍ സ്വന്തമാക്കിയത്. റേഞ്ച് റോവര്‍ വാങ്ങാനാണ് മോന്‍സന്‍ ആദ്യം ത്യാഗരാജന്റെ ഗ്യാരേജില്‍ എത്തിയത്. ഇതിന് 5 ലക്ഷം രൂപ നല്‍കുകയും ബാക്കിയുള്ളവയ്ക്ക് വെറും 500 രൂപ അഡ്വാന്‍സ് മാത്രമാണ് നല്കിയത്. പിന്നീട് പണം ചോദ്യക്കുമ്പോഴൊക്കെ അക്കൗണ്ടില്‍ മരവിപ്പിച്ച കോടിക്കണക്കിന് രൂപയുടെ കഥ പറഞ്ഞാണ് ത്യാഗരാജനെയും ഇദ്ദേഹം ചതിയില്‍ വീഴ്ത്തുകയായിരുന്നു. മോന്‍സന്‍ വാങ്ങിയ കാറുകള്‍ക്കെല്ലാം കൂടി ഏകദേശം രണ്ടുകോടിയോളം രൂപ വരുമെന്നാണ് ത്യാഗരാജന്റെ വെളിപ്പെടുത്തല്‍.
മോന്‍സന്റെ ലാപ്‌ടോപ്പും നോട്ടെണ്ണല്‍ യന്ത്രവും ഘടിപ്പിച്ച ലിമോസ് കാറിന് ഇന്‍ഷുറന്‍സ് പോലുമില്ല. ഇയാളുടെ ഏഴ് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകളും വ്യാജമാണ്. റേഞ്ച് റോവര്‍ എന്നിവയുടെ വിവരമൊന്നും പരിവാഹന്‍ വെബ്‌സൈറ്റിലില്ല. ഫെരാരി രൂപമാറ്റം വരുത്തിയതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇവയില്‍ ഹരിയാന രജിസ്‌ട്രേഷനിലുള്ള ഒന്നുമാത്രമാണ് മോന്‍സണിന്റെ പേരിലുള്ളത്. ഈ രജിസ്‌ട്രേഷന്‍ 2019ല്‍ അവസാനിച്ചു.
ആഡംബര കാറുകള്‍ മുറ്റത്ത് നിരത്തിയിട്ട് വലിയ സെറ്റപ്പെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു മോന്‍സന്റെ ലക്ഷ്യം. കാറുകളില്‍ പലതും പരാതിക്കാര്‍ക്കും ഇയാള്‍ നല്‍കിയിട്ടുണ്ട്. കാറുകളുടെ എന്‍ജിന്‍ നമ്പറുകളും ഷാസി നമ്പറും കണ്ടെത്തി യാഥാര്‍ത്ഥ ഉടമകള്‍ക്ക് തിരിച്ചേല്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്. മോന്‍സനിന്റെ വാഹന ഇടപാടുകള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഉടമയെ കണ്ടെത്തിയാല്‍ കാര്‍ രുപമാറ്റം വരുത്തിയതിന് മോന്‍സനെതിരെ നടപടിയുണ്ടാകും.
Tags:
Crime News
