Trending

പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.


താമരശ്ശേരി: വയനാട് സ്വദേശിയായ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച പൂനൂർ നെരോത്ത് സ്വദേശിയെ നാട്ടുകാർ പിടികൂടി താമരശ്ശേരി പോലീസിൽ ഏൽപ്പിച്ചു


വയനാട്ടിൽ നിന്നും സൈക്കിളിൽ താമരശ്ശേരിയെത്തിയ 14കാരനെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

താമരശ്ശേരിയിൽ എത്തിയ കുട്ടി നേരം ഇരുണ്ടതിനെ തുടർന്ന് തന്നെ സൈക്കിൾ സഹിതം ബസ്സിൽ കയറ്റിവിടാൻ സഹായിക്കണമെന്ന് പോലീസ് സ്റ്റേഷനിൽ എത്തി ആവശ്യപ്പെട്ടിരുന്നു.
ട്രാഫിക് സ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥനോട് വിവരം പറയാനും അദ്ദേഹം സഹായം നൽകുമെന്നും സ്റ്റേഷനിൽ നിന്നും അറിയിച്ചതിനെ തുടർന്ന് ബസ് ബേക്ക് സമീപം എത്തിയ കുട്ടിയുടെ അടുത്ത് യുവാവ് എത്തുകയും താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരത്ത് നിന്നും ലോറിയിൽ കയറ്റി വിടാമെന്ന് കൂട്ടികൊണ്ടു പോവുകയുമായിരുന്നു.

പിന്നീട് പീഢിപ്പിക്കാൻ ശ്രമിക്കുകയും, പതിനാലുകാരൻ കരഞ്ഞപ്പോൾ 1000 രൂപ നൽകുകയും ചെയ്തു.

കരഞ്ഞു കൊണ്ടു നടന്ന കുട്ടിയോട് നാട്ടുകാർ വിവരം തിരക്കിയപ്പോഴാണ് സംഭവങ്ങൾ പുറത്തറിഞ്ഞെത്.

ഇതേ തുടർന്ന് പോലീസിൽ അറിയിക്കുകയും എസ് ഐ യുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരJന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post