മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച ഉടുമ്പ് പിന്നീട് മറ്റ് പറമ്പുകളിലുമെത്തി ഇടത്തോട്ടിലൂടെ കടന്നുപോയെന്നാണ് വിവരം. നിരവധി പേര്‍ പരിസരത്ത് തടിച്ചുകൂടി. ചിലര്‍ വീഡിയോയും ചിത്രങ്ങളുമെടുത്തു.
വരാണസ് ബംഗാലെന്‍സിസ് എന്നാണ് ഈ ഉടുമ്പിന്റെ ശാസ്ത്രീയ നാമം. നാട്ടിലെ പന്നിയെലികളെ തിന്നു നശിപ്പിക്കുന്നതില്‍ ഈ ഇനം ഉടുമ്പ് വലിയ പങ്കുവഹിക്കുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. 61 മുതല്‍ 175 സെന്റീമീറ്റര്‍ വരെ നീളവും ഏഴരക്കിലോ വരെ തൂക്കവും ഈ ഇനത്തിനുണ്ട്- അദ്ദേഹം പറഞ്ഞു
Tags:
Kerala News
