ട്രെയിനില്‍ കഞ്ചാവുമായി ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. യുവമോര്‍ച്ച മുന്‍ കുന്നംകുളം മുന്‍സിപ്പല്‍ സെക്രട്ടറി സജീഷ്, സുഹൃത്തുക്കളായ ദീപു, രാജി എന്നിവരെയാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പിടികൂടിയത്. ഷാലിമാര്‍ എക്‌സ്പ്രസില്‍ വിശാഖപട്ടണത്ത് നിന്നും തൃശൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടയിലാണ് സംഘം പിടിയിലായത്.
നാലു കിലോ 800 ഗ്രാം കഞ്ചാവാണ് ഇവരുടെ കൈവശത്ത് നിന്ന് പിടികൂടിയത്. പരിശോധന ഭയന്ന് ട്രെയിനില്‍ നിന്നും ഇറങ്ങിയോടിയ സംഘത്തെ പിന്തുടര്‍ന്നാണ് പിടികൂടിയത്. എക്‌സൈസ് സംഘവും ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
പ്രതികള്‍ക്കെതിരെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. രാഷ്ട്രീയ കൊലപാതകശ്രമം ഉള്‍പെടെ 10 കേസുകളാണ് സജീഷിന്റെ പേരിലുള്ളത്. ഇവര്‍ മുന്‍പും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തിയിട്ടുണ്ട്.
വിശാഖപട്ടണത്ത് നിന്നും സംസ്ഥാനത്തേക്ക് സ്ഥിരമായി കഞ്ചാവ് കടത്തുന്ന വന്‍സംഘമുണ്ടെന്നും ഇവര്‍ സംശയം തോന്നാതിരിക്കാന്‍ സ്ത്രീകളെയും കുട്ടികളെയും കൂടെ കൂട്ടുന്നുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Tags:
Crime News
