Trending

കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ജെയ്‌ഷെ കമാന്‍ഡര്‍ ഷാം സോഫിയ കൊല്ലപ്പെട്ടു, കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍




ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി സുരക്ഷാസേന വധിച്ചു. ജെയ്‌ഷെ കമാന്‍ഡര്‍ ഷാം സോഫി ത്രാലില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ ഇന്നലെ നടത്തിയ റെയ്ഡുകളില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. വിവിധ പാക് ഭീകര സംഘടനകള്‍ രാജ്യത്ത് ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ ലഷ്‌കറെ തയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ളവരാണെന്നാണ് വിവരം.

അന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗര്‍, പുല്‍വാമ, ഷോപ്പിയാന്‍ തുടങ്ങിയ ജില്ലകളിലായി പതിനാറിടങ്ങളിലാണ് പരിശോധന നടത്തിയത്. അറസ്റ്റിലായവര്‍ വിവിധ ഭീകര സംഘടനകളുടെ ഓവര്‍ഗ്രൗണ്ട് പ്രവര്‍ത്തകരാണെന്നാണ് എന്‍ഐഎയുടെ വിശദീകരണം. റെയ്ഡില്‍ രേഖകളും, ഇല്‌ക്ട്രോണിക് ഉപകരണങ്ങളും, സംശയകരമായ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്നലെ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. അവന്ദിപൂരടക്കമുള്ള പ്രദേശങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. നേരത്തെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയടക്കം അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post