വൃദ്ധ ദമ്പതികള്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍. ചാലിശ്ശേരി പെരുമണ്ണൂരിലാണ് വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി രണ്ട് മണിയോടെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്.
റിട്ടയേഡ് ഹെല്‍ത്ത് ഇന്‍സ്പക്ടറായ വടക്കേ പുരക്കല്‍ നാരായണന്‍ ( 74), ഭാര്യ ഇന്ദിര (70) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപമുള്ള വിറകുപുരയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടത്.
വിറകു പുരയിലെ മര പത്തായത്തിന് മുകളില്‍ പരസ്പരം കയറുകൊണ്ടു കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.
ശരീരത്തില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൂടുതല്‍ തെളിവ് കിട്ടിയാലേ മരണം ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാനാകൂ.
Tags:
Obituary
