Trending

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് വിദേശത്തേയ്ക്ക് കടന്നു: അന്വേഷണം


 കുന്ദമംഗലത്ത് പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് വിദേശത്തേയ്ക്ക് കടന്നുകളഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണോ എന്നും പെണ്‍കുട്ടിയും കുടുംബവും സംശയിക്കുന്നു. എന്നാല്‍ പ്രതിയെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി പൊലീസ് അറിയിച്ചു.
അശ്ലീല വീഡിയോ കാണിച്ച് മകളെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പലതവണ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചു. പുറത്തുപറഞ്ഞാല്‍ ഉമ്മയെയും ഇളയ സഹോദരിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനാല്‍ വിവരം ആരും പുറത്തറിഞ്ഞില്ല. ഒടുവില്‍ പഠനത്തില്‍ പിന്നോക്കം പോയപ്പോഴാണ് കുട്ടിയെ അധ്യാപകര്‍ ശ്രദ്ധിച്ചതും വിവരം പുറത്തായതും.

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോഴേയ്ക്കും പ്രതി വിദേശത്തേയ്ക്ക് കടന്നുകളഞ്ഞിരുന്നു. ഇക്കാര്യം പലതവണ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും കുന്ദമംഗലം പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വാദം. വിസ റദ്ധാക്കി പ്രതിയെ തിരിച്ചെത്തിക്കാനാണ് നീക്കം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post