Trending

കോഴിക്കോട്‌ യുവാവ്‌ ട്രെയിൻ തട്ടി മരിച്ചു




കോഴിക്കോട്: റെയില്‍പ്പാളം മുറിച്ചു കടക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. വെള്ളയില്‍ പുതിയകടവ് സ്വദേശി സബ്രീന മന്‍സിലില്‍ സക്കീര്‍ ഹുസൈന്റെ മകന്‍ സര്‍ഫാസ് (22) ആണ് മരിച്ചത്.

ആറാം ഗേറ്റിന് സമീപം കാരാട് സ്‌കൂളിനടുത്താണ് ബുധനാഴ്ച രാത്രി അപകടമുണ്ടായത്. ഒരാളെ ട്രെയിന്‍ തട്ടിയതായി ലോക്കോ പൈലറ്റ് അറിയിച്ചതിനെത്തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ സമീപത്തെ വീട്ടുകാരാണ് ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടത്. നടക്കാവ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
മുംതാസാണ് സര്‍ഫാസിന്റെ മാതാവ്. സഹോദരങ്ങള്‍: അമീന്‍, സബ്രീന
T News

working in the field of advertising and printing

Post a Comment

Previous Post Next Post