Trending

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം.


താമരശ്ശേരി:ചുങ്കം കൂടത്തായി റോഡിൽ പഴശ്ശിരാജ സ്കൂളിന് സമീപം  പരേതനായ ദാമോധര പണിക്കർ മാസ്റ്റുടെ വീട്ടിലാണ് മോഷണം.

വീട്ടിൽ താമസിക്കുന്ന പണിക്കർ മാസ്റ്ററുടെ ഭാര്യ റിട്ടയേർഡ് അധ്യാപിക സാവിത്രി ടീച്ചർ മകനെ കാണാനായി പോയത് കാരണം മൂന്നു ദിവസമായി വീട്ടിൽ ഉണ്ടായിരുന്നില്ല.

ഇവർ തിരിച്ചെത്തിയ അവസരത്തിലാണ് വീടിൻ്റെ ഗെയ്റ്റും, ഗ്രിൽസും, വാതിലും പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്.

തുടർന്ന് നടന്ന പരിശോധനയിലാണ് മോഷണം നടന്നതായി ബോധ്യപ്പെട്ടത്.

വീട്ടിൽ ഉണ്ടായിരുന്ന ലാപ്ടോപ്പ്, വിലപിടിപ്പുള്ള ക്യാമറ,, വിട്ടുപകരണങ്ങൾ, ടീച്ചറുടെ ശേഖരമായ വിവിധ കാലഘട്ടത്തിലെ നാണയങ്ങൾ, കുടുക്കകളിൽ സൂക്ഷിച്ചിരുന്ന തുക തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്.

വീട്ടിലെ അലമാരകളിലുംമറ്റും സൂക്ഷിച്ചിരുന്ന സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്.

പോലീസ് ഫോറൻസിക് സംഘവും, ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post