Trending

സ്‌കൂട്ടറില്‍ വാന്‍ തട്ടി അപകടം; കോളേജ് വിദ്യാര്‍ഥിനി മരിച്ചു


തിരുവനന്തപുരം: സ്‌കൂട്ടറില്‍ വാന്‍ തട്ടി റോഡിൽ തെറിച്ചുവീണ കോളജ് വിദ്യാര്‍ഥിനി മരിച്ചു. കാര്യവട്ടം സർക്കാർ കോളജിലെ മൂന്നാം വര്‍ഷ ബയോ ടെക്നോളജി വിദ്യാര്‍ഥിനി കല്ലമ്പലം തോട്ടക്കാട് കരവാരം വരദാനത്തില്‍ എല്‍ ധ്വനി (22)യാണ് മരിച്ചത്. സുഹൃത്തിനെ കൊണ്ടു വിടാനായി സ്‌കൂട്ടറില്‍ പോകവെയാണ് അപകടം ഉണ്ടായത്.ധ്വനിയുടെ ഒപ്പം ഉണ്ടായിരുന്ന മൂന്നാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥിനി മേനംകുളം സ്വദേശിനി ഷാഹിനി (22) ക്ക് കാലിന് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ 11.30ന് മേനംകുളത്ത് വച്ചാണ് അപകടം ഉണ്ടായത്. ധ്വനിയും ഷാഹിനിയും സഞ്ചരിച്ച സ്‌കൂട്ടറില്‍ വാന്‍ തട്ടി നിയന്ത്രണം നഷ്ടമാകുകയും പിന്നാലെ വന്ന ടിപ്പറിന് അടിയില്‍ പെടുകയുമായിരുന്നു. അപകടത്തില്‍ ധ്വനിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അധ്യാപികയായ ലിലുവിന്റെയും പരേതനായ രാജേഷിന്റെ യും ഏക മകള്‍ ആണ് ധ്വനി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post