Trending

കായംകുളത്ത് സൈക്കിളും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് മരണം



കായംകുളം കണ്ടല്ലൂരിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിയും വയോധികനും മരിച്ചു. പുതിയവിള വടക്ക് മാങ്കീഴിൽ മനോഹരൻ മിനി ദമ്പതികയുടെ മകൻ ശംഭു എന്ന മിഥുൻ, സൈക്കിൾ യാത്രക്കാരനായ ആറാട്ടുപുഴ കിഴക്ക് മല്ലിക്കാട്ട് കടവ് വയലിൽവീട്ടിൽ രാജേന്ദ്രൻ എന്നിവരാണ് മരിച്ചത്.
കോപ്പാറേത്ത് സ്കൂളിലെ +2 വിദ്യാർത്ഥിയാണ് മിഥുൻ. മിഥുൻ്റെ സുഹൃത്ത് കണ്ടല്ലൂർ വടക്ക് മൂത്താശേരിൽ അറാഫത്തിൻ്റെ മകൻ റിസ് വാന് ഗുരുതരമായി പരിക്കേറ്റു.

ഇളംമ്പളിശേരി ജംഗ്ഷന് കിഴക്ക് പേരാത്ത് മൂക്ക് മല്ലിക്കാട്ട് കടവ് റോഡിൽ വൈകിട്ട് 4:45 ഓടെയാണ് അപകടം. റിസ്വാൻ ആണ് ബൈക്ക് ഓടിച്ചിരുന്നത്. കിഴക്കു നിന്നും പടിഞ്ഞാറേക്ക് വരികയായിരുന്ന ബൈക്ക് റോഡ് മുറിച്ചുകടന്ന സൈക്കിളിടിച്ച് നിയന്ത്രണം വിടുകയായിരുന്നു.
ബൈക്കിൻ്റെ പിന്നിലിരുന്ന മിഥുൻ തെറിച്ച് റോഡിലേക്കു വീഴുകയും സമീപമുള്ള മതിലിൽ തലയടിച്ചു പരിക്കേൽക്കുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തിൽ സംഭവസ്ഥലത്തു തന്നെ മിഥുൻ മരണപ്പെട്ടു. അതേസമയം അപകടത്തെത്തുടർന്ന് സൈക്കിൾ യാത്രികനായ രാജേന്ദ്രനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിസ്വാൻ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. റിസ്വാന്റെ നില ഗുരുതരമാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post