കോഴിക്കോട്: പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഭൂരിഭാഗം സീറ്റുകളിലും ഔദ്യോഗിക പക്ഷം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ജില്ലയിലെ ആകെയുള്ള 44 സീറ്റുകളിൽ 25 സീറ്റുകളിലാണ് ഔദ്യോഗിക പക്ഷം തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലുള്ള ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്നായിരുന്നു തെരഞ്ഞെടുപ്പിന് നോമിനേഷൻ നൽകുന്നതിനുള്ള അവസാന ദിവസം. വൈകീട്ട് അഞ്ച് മണിക്ക് സമയം അവസാനിച്ചതോടെയാണ് തെരഞ്ഞെടുപ്പ് ഇല്ലാതെ തന്നെ ഭരണാനുകൂല പാനലിന് വലിയ ഭൂരിപക്ഷം ലഭിച്ചത്. ബാക്കിയുള്ള 19 സീറ്റുകളിലേക്ക് നവംബർ രണ്ടിന് തെരഞ്ഞെടുപ്പ് നടക്കും. ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നവംബർ
13 ന് നടക്കും.
Tags:
Latest News
