താമരശ്ശേരി: കട്ടിപ്പാറ ചമൽ കേളൻമൂല മക്കുനി ഭാഗത്തേയ്ക്കു പോകുന്ന റോഡരികിൽ കോഴിയുടെയും, മീനിന്റെയും, ഭക്ഷണത്തിന്റെയും അവശിഷ്ടം തള്ളുന്നത് കാരണം വഴി യാത്രക്കാരും, പരിസരവാസികളും പൊറുതിമുട്ടി.
ദുർഗന്ധം സഹിച്ചു വേണം ഇതുവഴി കടന്ന് പോകാൻ. മാലിന്യം ഒലിച്ചിറങ്ങി ഇതിനോട് ചേർന്ന് ഒഴുകുന്ന തോടും മലിനമാകുന്നു.കൂടാതെ പരിസരത്ത് തെരുവ് നായശല്യവും വർദ്ധിച്ചിട്ടുണ്ട്.
രണ്ടുവർഷംമുൻപ് ഇതേസ്ഥലത്ത് സമാന രൂപത്തിൽ മലിന്യം തള്ളിയിരുന്നു ,ഇതു സംബസിച്ച് അന്ന് കട്ടിപ്പാറ പഞ്ചായത്തിൽ പരാതി നൽകിയിട്ടും അധികൃതർസന്ദർശനം നടത്തിയതല്ലാതെ യാതൊരു തുടർ നടപടിയും ഉണ്ടായിരുന്നില്ലയെന്ന് നാട്ടുകാർ പറഞ്ഞു.
മാലിന്യം തള്ളുന്നവരെ കണ്ടെത്തി മാത്യകാ പരമായ ശിക്ഷ നൽകാനും, പിഴ ഈടാക്കാനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:
Local News
