Trending

കെടവൂർ, കട്ടിപ്പാറ വില്ലേജുകളിലെ പൂനൂർ എസ്റ്റേറ്റിലെ താമസക്കാർക്ക് കൈവശ സർട്ടിഫിക്കറ്റ് നൽകണം. സി പി ഐ (എം) , കട്ടിപ്പാറ ലോക്കൽ സമ്മേളനം സമാപിച്ചു.


സിപിഐഎം കട്ടിപ്പാറ ലോക്കൽ സമ്മേളനം സ:എം. കേളപ്പൻ നഗർ, കോളിക്കലിൽ നടന്നു.സമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:ജോർജ് എം തോമസ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി ആർ. പി ഭാസ്ക്കരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി സി വാസു, കെ സി വേലായുധൻ,എൻ കെ സുരേഷ് എന്നിവർ സംസാരിച്ചു. മുതിർന്ന പാർട്ടി അംഗം കെ. എൻ രാരുപ്പുണ്ണി നായർ പതാക ഉയർത്തി.പ്രകാശൻ കട്ടിപ്പാറ രക്തസാക്ഷി പ്രമേയവും കെ പി ശശി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സമ്മേളനം പുതുതായി 13 അംഗങ്ങളെയും ലോക്കൽ സെക്രട്ടറിയായി സി. പി നിസാറിനെയും തെരെഞ്ഞെടുത്തു.

കെടവൂർ, കട്ടിപ്പാറ വില്ലേജുകളിലെ പഴയ പൂനൂർ എസ്റ്റേറ്റിൽപ്പെട്ട ഭൂമിയിലെ ആയിരക്കണക്കിന് സ്ഥിര താമസക്കാർക്ക് വിവിധ ആവശ്യങ്ങൾക്കുള്ള കൈവശ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾ ലഭിക്കാത്തത് ജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.പൂനൂർ എസ്റ്റേറ്റിലെ തോട്ടം മേഖലയിൽ ഭൂമി വാങ്ങിയവരാണ് ഈ കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.തോട്ടം ഭൂമിയുടെ ക്രയവിക്രമവുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളാണ് രേഖകൾ ലഭിക്കുന്നതിന് തടസ്സമായി നിൽക്കുന്നത്.ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ അധികാരികൾ ഉടനടി നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post