തിരുവനന്തപുരം: ഒന്നര വർഷത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്ന് വീണ്ടും തുറക്കും. അവസാനവർഷ ഡിഗ്രി, പി ജി ക്ലാസുകളാണ് ഇന്ന് പകുതി വിദ്യാർത്ഥികളുമായി പുനരാരംഭിക്കുന്നത്. ഒന്നര വർഷത്തിന് ശേഷമാണ് ക്ലാസുകൾക്കായി കോളേജുകൾ തുറക്കുന്നത്. കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയാണ് കോളേജ് തുറക്കൽ. ഓൺലൈൻ – ഓഫ്‍ലൈൻ ക്ലാസുകൾ ഒരുമിച്ചാണ് മുന്നോട്ടു പോവുക. ഒക്ടോബ 18ന് കോളേജുകൾ പൂർണമായും തുറക്കുകയാണ്
Tags:
Latest News
