Trending

പെൺകുട്ടിയെ വീടിനുള്ളിൽ തീ കത്തി മരിച്ച നിലയിൽ കണ്ടെത്തി




നഗരൂർ : നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആൽത്തറമൂട് പാറമുക്ക് കാർത്തികയിൽ അനിൽ കുമാർ ദിവ്യ ദമ്പതികളുടെ മകൾ ആദിത്യ (18)യെയാണ് വീടിനുള്ളിൽ തീ കത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.

 ഇന്നലെ വൈകുന്നേരം 4മണിയോടെയാണ് സംഭവം. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അമ്മ ദിവ്യ തൊഴിലുറപ്പ് ജോലിക്കും പെൺകുട്ടിയുടെ സഹോദരൻ അതുൽ പാല് വാങ്ങാനും പോയിരുന്നു.

വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർ ഫോഴ്‌സിനെയും പോലീസിനെയും വിളിച്ചു അറിയിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.


 കൊല്ലം ഗവ വിമൻസ് ഐ.റ്റി.ഐയിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post