Trending

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് എത്തിയിട്ടും രക്ഷയില്ല, ദേശിയ പാതയിൽ പുല്ലാഞ്ഞിമേട് കലുങ്ക് പണിക്ക് ഒച്ചിൻ്റെ വേഗത, റോഡിൽ പതിക്കാനായി ഇറക്കിയ കട്ടകൾ ഗുണനിലവാരമില്ലായെന്നും ആക്ഷേപം....


താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് വളവിൽ നിർമ്മിക്കുന്ന കലുങ്കിൻ്റെ പ്രവർത്തിയാണ് ഒച്ചിൻ്റെ വേഗത്തിൽ നീങ്ങുന്നത്.

ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിലെ യുദ്ധകാല അടിസ്ഥാനത്തിൽ തീർക്കേണ്ട പ്രവൃത്തി കേവലം രണ്ടു പേരെ വെച്ചാണ് നടത്തുന്നത്.

കരാറുകാരായ നാഥ് എന്ന കമ്പനിക്കെതിരെ നിരന്തരം പരാതി ഉയർന്നതിനെ തുടർന്ന് ഏതാനും ദിവസം മുമ്പ്  മന്ത്രി മുഹമ്മദ് റിയാസ് തന്നെ സ്ഥലത്ത് നേരിട്ടെത്തി കരാറുകാർക്ക് താക്കീത് നൽകിയിരുന്നു.

എന്നാൽ പ്രവർത്തികൾ പഴയപടി തന്നെയാണ് നടക്കുന്നത്.

ഇതേ സ്ഥലത്ത് റോഡിൽ പതിക്കാനായി ഇറക്കിയ കട്ടക്ക് ചുങ്കം  ജങ്ങ്ഷനിൽ വിരിച്ച കട്ടയുമായി താരതമ്യം ചെയ്യുമ്പോൾ നിലവാരം കുറവാണെന്നും, ദീർഘകാലം നിലനിൽക്കില്ലെന്നും നാട്ടുകാർ ,അതിനാൽ കട്ടയുടെ ഗുണനിലവാരം പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഇതേകരാറുകാർ ടാറിംഗ് നടത്തിയ റോഡിൻ്റെ ഭാഗങ്ങളിൽ വ്യാപകമായി വിള്ളലുകൾ വരികയും റോഡ് തകരുകയും ചെയ്തിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post