Trending

മരണം നടന്നിട്ടും, അപകടങ്ങൾ പതിവായിട്ടും, ദേശീയപാതയിലെ കുഴികൾ നികത്തിയില്ല. കരാറുകാർക്കും, ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ.


താമരശ്ശേരി: അപകടകെണിയൊരുക്കി മരണത്തെ മാടി വിളിക്കുന്ന ദേശീയപാതയിലെ കുഴികൾ നികത്താത്ത കരാർ കമ്പനിയായ നാഥിനെതിരെയും, ഇവർക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്ന് നാട്ടുകാർ.

കൈതപ്പൊയിൽ പാലത്തിന് സമീപം കുഴിയിൽ വീണ് അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രികൻ ഏതാനും മാസം മുമ്പാണ് മരണപ്പെട്ടത്. എന്നിട്ടും പാലത്തിനോട് ചേർന്ന റോഡിലെ കുഴികൾ നികത്താതെ തന്നെ കിടക്കുകയാണ്.

ഈങ്ങാപ്പുഴ പാലത്തിലും, ബസ്സ് സ്റ്റാൻ്റിന് മുൻവശവും കുഴികളാണ്, അമ്പായത്തോടും, പുല്ലാഞ്ഞിമേട് ഭാഗത്തും പുതുതായി ടാറിംങ്ങ് നടത്തിയഭാഗത്താണ് കുഴികൾ രൂപപ്പെട്ടത്.

ചുങ്കം ചെക്ക് പോസ്റ്റിറ്റിന് സമീപം പാലത്തിനോട് ചേർന്ന് രൂപപ്പെട്ട കുഴികളിൽ ചാടി നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

അപകടങ്ങൾ പതിവായിട്ടും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ കുഴികൾ നികത്തുന്നതിനായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലായെന്നാണ് പരാതി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post