Trending

തെരുവുനായ ശല്യത്തിനെതിരെ കട്ടിപ്പാറയിൽ ജനകീയ പ്രതിഷേധ സംഗമം


കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്നും. പകലും രാത്രിയിലും തെരുവുനായ്ക്കൾ പൊതുജനങ്ങളെ ആക്രമികുന്നത് പതിവായിരിക്കുകയാണെന്നും,കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഓഫിസിലെ വിശ്രമകേന്ദ്രത്തിൽ തെരുവു് നായ്ക്കളുടെ വിളയാട്ട മാറിയെന്നും കാൽനടയാത്രക്കാരെയും ബൈക്ക് യാത്രക്കാരെയും തെരുവ് നായ്ക്കൾ ആക്രമിച്ച് പരിക്കേൽപ്പിക്കുന്നത്  നിത്യസംഭമായിരിക്കുകയാണെന്നും, തെരുവുനായക്കളെ നശിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉടൻ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് കട്ടിപ്പാറ ടൗണിൽ ചേർന്ന ജനകിയ സമതി പൊതുയോഗം ആവശ്യപ്പെട്ടു. പൊതുയോഗം വ്യാപാരി വ്യവസായി പ്രസിഡണ്ട്. സി.കെ. സി. ആ സൈനാർ ഉത്ഘാടനം ചെയ്തു.കെ.വി.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.രാജു ജോൺ തുരുത്തി പള്ളി.എ.കെ ലോഹിതാക്ഷൻ ' പി.കെ.മുഹമ്മദ് 'ലത്തി ഫ് ക്വാറി. സലിം പുല്ല ടി.ദേവസ്യമഞ്ഞാനയിൽ' സെബാസ്റ്റ്യൻ ഏറത്ത് എന്നിവർ സംസാരിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post