ഉണ്ണികുളം: വീര്യമ്പ്രത്ത് വാടക വീട്ടിലെത്തിയ സ്ത്രീയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി സാജുദ്ദീന്റെ ഭാര്യ ഉമ്മുക്കുല്‍സു(32)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീര്യമ്പ്രത്ത് വാടകക്ക് താമസിക്കുന്ന കോട്ടക്കല്‍ സ്വദേശി സിറാജുദ്ദീന്റെ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ടാണ് ഉമ്മുക്കുല്‍സു എത്തിയത്. രാത്രിയോടെ മുറിവേറ്റ് അവശനിലിയില്‍ കണ്ടെത്തിയ ഉമ്മുക്കുല്‍സുവനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം നന്മണ്ടയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോകവേ വഴിമദ്ധേ മരിച്ചിരുന്നു. ഇയാള്‍ കൊണ്ടോട്ടി പൊലിസ് സ്റ്റേഷനില്‍ നിവരധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം ഒളിവില്‍പോയ സിറാജുദ്ദീനായി ബാലുശ്ശേരി ഇന്‍സപെക്ടര്‍ എം കെ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Tags:
Obituary
