Trending

പാലക്കാട് കല്ലുവഴിയിൽ യുവാവിനെ നടുറോഡിൽ കുത്തി കൊലപ്പെടുത്തി




പാലക്കാട് പൂക്കോട്ടുകാവ് കല്ലുവഴിയിൽ യുവാവിനെ നടുറോഡിൽ കുത്തി കൊലപ്പെടുത്തി. പൂക്കോട്ടുകാവ് കല്ലുവഴി കിണാശ്ശേരി കുണ്ടിൽ വീട്ടിൽ ദിലീപാണ് കുത്തേറ്റു മരിച്ചത്. 40 വയസ്സായിരുന്നു. പ്രതിയായ പൂക്കോട്ടുകാവ് സ്വദേശി ശ്രീനുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുവഴി സെന്‍ററില്‍ വെച്ചായിരുന്നു സംഭവം.

അരമണിക്കൂറോളം രക്തം വാർന്നു കിടന്ന ദിലീപിനെ കല്ലുവഴി സെന്‍ററിലെ ഓട്ടോ ഡ്രൈവർമാരാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷേ ആശുപത്രിയിലെത്തുമ്പോഴേക്കും ദിലീപ് മരിച്ചിരുന്നു. ബസ് കാത്തു നില്‍ക്കുകയായിരുന്നു ദിലീപിനെ ബൈക്കിലെത്തിയ ശ്രീനുമോന്‍ ദിലീപിനെ കുത്തുകയായിരുന്നു.

കഴുത്തിനും വയറിനും കുത്തേറ്റ ദിലീപിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചു വർഷം മുമ്പു ശ്രീനുമോനും ദിലീപും അയൽവാസികൾ ആയിരുന്നെന്നും കുടുംബപ്രശ്നങ്ങളും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതി ശ്രീനുമോനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ദിലീപിന്‍റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും


T News

working in the field of advertising and printing

Post a Comment

Previous Post Next Post