Trending

വാഹനങ്ങളുടെ റീ–റജിസ്ട്രേഷൻ നിരക്ക് 8 ഇരട്ടിയായി വർധിപ്പിച്ചു: പുതിയ നിരക്ക് ഇങ്ങനെ


ന്യൂഡൽഹി• 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ റീ–റജിസ്ട്രേഷൻ തുക വര്‍ധിപ്പിച്ചു. നിലവിലെ ഫീസിന്‍റെ എട്ടിരട്ടി തുകയാണ് റീ–റജിസ്ട്രേഷനു നല്‍കേണ്ടത്. പുതിയ നിരക്ക് 2022 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും.

പുതുക്കാന്‍ വൈകിയാല്‍ പ്രതിമാസം 300 രൂപ പിഴ അടയ്ക്കണം. വാണിജ്യ വാഹനങ്ങൾക്ക് ഇത് 500 രൂപയാണ്. പുതുക്കിയ നിരക്കു സംബന്ധിച്ചു കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് നിരക്ക് വർധിപ്പിച്ചത്.

പുതിയ റീ–റജിസ്ട്രേഷന്‍ നിരക്ക്. പഴയ നിരക്ക് ബ്രാക്കറ്റിൽ

കാര്‍: 5000 രൂപ (600 രൂപ)

ഇരുചക്രവാഹനം: 1000 (300)

മുചക്ര വാഹനം: 2500 (600)

ബസ്, ട്രക്ക്: 12,500 (1500)


T News

working in the field of advertising and printing

Post a Comment

Previous Post Next Post