Trending

50 കിലോയിൽ അധികം ചന്ദനവും, മൂന്നു വാഹനങ്ങളുമടക്കം മൂന്നു പേർ താമരശ്ശേരി വന പാലകരുടെ പിടിയിൽ







താമരശ്ശേരി: മലബാർ മേഖലയിൽ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള സ്ഥലങ്ങളിൽ നിന്നും, വനങ്ങളിൽ നിന്നും  വ്യാപകമായി ചന്ദന മരങ്ങൾ കളവ് നടത്തുന്ന   മൂന്ന് പ്രതികളെ 50 കിലോയിൽ അധികം ചന്ദന തടിയും മൂന്നു വാഹനങ്ങളുമടക്കം താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.രാജീവ് കുമാറും സംഘവും പിടികൂടി. 


 ഇന്ന് പുലർച്ചെയാണ്  ചന്ദന തടി ഓട്ടോറിക്ഷയിലും, ബൈക്കിലുമായി കടത്തുകയായിരുന്ന പാഴൂർ ചിറ്റാരിപിലാക്കിൽ കള്ളിവളപ്പിൽ   അബ്ദുറഹിമാൻ (35), മാവൂർ തെങ്ങിലെ കടവ് കണ്ണിപറമ്പത്ത് തറയിൽ ബഷീർ(48), വാഴൂർ ആക്കോട് കോണോത്ത് അബ്ദുള്ള (67) എന്നിവരാണ് പിടിയിലായത്.

50 കിലോയിലധികം ചന്ദനവും, KL 11 BR 4742 ഓട്ടോറിക്ഷയും, KL57 8717 ബൈക്കും, സംഭവസ്ഥലത്ത് പിടികൂടിയത്.

പ്രതികൾ ചന്ദനം കടത്തുന്നതിനായി ഉപയോഗിച്ച KL 57 B 8591 നമ്പർ ജീപ്പ് വയനാട് നിരവിൽ പുഴ ഭാഗത്ത് നിന്നും വനപാലകർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ചന്ദന വേട്ടയിൽ താമരശ്ശേരി റെയ്ഞ്ചിലെ ഫോറസ്റ്റ് ഓഫീസർമാരായ ബിനീഷ് കുമാർ ടി, ജിതേഷ് പി, എ പ്രസന്നകുമാർ, എം വബീഷ്, വി കെ പ്രവീൺ കുമാർ എന്നിവരും, ആർ ആർ ടി അംഗങ്ങളായ ,കരീം മുക്കം ,ഷബീർ ചുങ്കം എന്നിവരും പങ്കെടുത്തു.

പ്രതികൾ അടുത്ത കാലത്തായി കാരന്തൂർ ,മച്ചുകുളം, വെള്ളന്നൂർ, കൊയിലാണ്ടി ഭാഗങ്ങളിൽ നിന്നും ചന്ദന തടികൾ കളവ് നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തി.


ചന്ദനം മുറിച്ചു കടത്തുന്ന ഓട്ടോക്ക്  ബൈക്കിൽ പൈലറ്റ് പോകുകയായിരുന്ന അബ്ദുറഹിമാനെ കണ്ണിപറമ്പ് വച്ചു പിടികൂടി, അവനിൽ നിന്നു വാൾ പിടികൂടി, അവനിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അസിസ്ഥാനത്തിൽ ബഷീറിനെ ഓട്ടോയും ചന്ദനവും അടക്കം തെങ്ങിലാക്കടവ്. ഭാഗത്തു നിന്ന് പിടികൂടി. ഇവരിൽ നിന്നുള്ള വിവരപ്രകാരം ചന്ദനം വാങ്ങുന്ന അബ്ദുല്ലയെ ആക്കോട് വച്ചു പിടികൂടി.
ഇവർ ചന്ദനം സ്ഥിരമായി കടത്താൻ ഉപയോഗിച്ച ജീപ്പ് വയനാട്ടിൽ നിരവിൽ പുഴക്ക് അടുത്തു വച്ചു പിടികൂടി
T News

working in the field of advertising and printing

Post a Comment

Previous Post Next Post