Trending

ആര്‍ടിപിസിആര്‍ നിരക്ക് 500 ആക്കിയ നടപടി റദ്ദാക്കി; പുനപരിശോധിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം


കൊച്ചി: ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി  റദാക്കി. നടപടി പുനപരിശോധിക്കാന്‍ സിംഗിള്‍ ബെഞ്ച് നിർദേശിച്ചു. ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്ത് പുതിയ നിരക്ക് തീരുമാനിക്കണം. സർക്കാർ ഉത്തരവ് പാലിക്കാത്തവർക്കെതിരെ ക്രിമിനൽ കേസെടുക്കാനുള്ള നിർദേശവും കോടതി റദ്ദാക്കിയിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകൾ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെ തുടർന്നാണ് സർക്കാർ ആര്‍ടിപിസിആര്‍ നിരക്ക് 500 ആയി നിജപ്പെടുത്തിയത്. എന്നാല്‍ നിരക്ക് കുറവാണന്നും നഷ്ടമാണന്നും ചൂണ്ടിക്കാട്ടിയാണ് ലാബുകൾ കോടതിയെ സമീപിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post