വൈത്തിരി: വൈത്തിരി ടൗണിലെ തെരുവുനായകള്‍ അക്രമാസക്തമാകുന്നു. ഇന്നലെ മാത്രം നായ്ക്കളുടെ കടിയേറ്റത് 4 പേര്‍ക്കാണ്.
വൈത്തിരി സ്വദേശികളായ സൗദ, ജസ്‌ന, അശ്വതി, ആറാം മൈല്‍ സ്വദേശി അന്‍ഷിഫ് എന്നിവരെയാണ് നായ കടിച്ചത്. നാലു പേരെയും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ രണ്ടു പേരെയും വൈകിട്ട് രണ്ടു പേരെയുമാണ് നായ്ക്കള്‍ ആക്രമിച്ചത്.
അങ്ങാടിയിലൂടെ നടക്കാന്‍ പറ്റാത്ത വിധ അക്രമാസക്തരാവുകയാണ് തെരുവ് നായ്ക്കള്‍.
Tags:
Local News
