സര്‍ക്കാര്‍ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ നേരിട്ടെത്തി പ്രവേശനം നേടണം
എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, കോഴ്സുകളിലെ രണ്ടാം ഘട്ട അലോട്ട്മെന്റ് ബുധനാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വശ്രയ കോളേജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ 21 മുതൽ 25 വരെ ബന്ധപ്പെട്ട കോളേജുകളിൽ നേരിട്ടെത്തി പ്രവേശനം നേടണം. പ്രവേശന സമയക്രമം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രകൃതിക്ഷോഭം, കോവിഡ്-19 എന്നിവകാരണം അലോട്ട്മെന്റ് ലഭിച്ച സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാൻ സാധിക്കാത്ത വിദ്യാർഥികൾ അലോട്ട്മെന്റ് ലഭിച്ച കോളേജുമായി ബന്ധപ്പെട്ട് അധികൃതരുടെ നിർദേശപ്രകാരം പ്രവേശന നടപടികളിൽ പങ്കെടുക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.
സർക്കാർ കോളേജിൽ അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള ഫീസ് ഒടുക്കി www.cee.kerala.gov.in ൽ നൽകിയ നിർദേശങ്ങൾക്കനുസരിച്ച് ഓൺലൈനായി പ്രവേശനം നേടണം. വിശദമായ വിവരങ്ങൾ രണ്ടാം ഘട്ട അലോട്ട്മെന്റിനൊപ്പം വിജ്ഞാപനം ചെയ്യുമെന്ന് കമ്മിഷണർ അറിയിച്ചു. വിവരങ്ങൾക്ക്: 0471- 2525300
സ്പോർട്സ്, ഭിന്നശേഷി ക്വാട്ട ലിസ്റ്റ്
എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സിലേക്കുള്ള സ്പോർട്സ് ക്വാട്ട ലിസ്റ്റും ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ ഭേദഗതി വരുത്തിയ ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു
Tags:
Latest News
