ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം നടന്നത്. വീട്ടുകാരുമൊന്നിച്ച് ഭക്ഷണം കഴിച്ചിരുന്നു. അതിന് ശേഷം കിടക്കാൻ നേരത്ത് വീട്ടുകാർ വിളിച്ചെങ്കിലും ശംനയുടെ ശബ്ദം കേൾക്കാത്തത്തിനെ തുടർന്ന് മുറി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.
സഹോദരങ്ങൾ: സർഫറാസ്, സുനൈന.
Tags:
Latest News
