മലപ്പുറത്ത് 16 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാൾ പിടിയിൽ
byT News•
0
മലപ്പുറത്ത് 16 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ അറസ്റ്റിലായി. കോയമ്പത്തൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ താനൂരിലെത്തിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. തിരൂരങ്ങാടി സ്വദേശി കാസിമിനെ താനൂരില്‍നിന്ന് പൊലീസ് പിടികൂടി.
500, 2000 രൂപയുടെ കറന്‍സികള്‍ ദേഹത്ത് ബെല്‍റ്റ് പോലെ കെട്ടിയാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്. നേരത്തെയും കുഴല്‍പ്പണ കേസുകളില്‍ ഇയാള്‍ പിടിയിലായിരുന്നു. കോയമ്പത്തൂരില്‍ നിന്ന് നിരവധി തവണ കാസിം പണമെത്തിച്ച് വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.