Trending

കൊണ്ടോട്ടിയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, കല്ലുകൊണ്ട് തലയ്ക്കടിച്ചു; 15കാരന്‍ പിടിയില്‍


മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. പ്രായപൂർത്തിയാകാത്ത ആളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമി പെണ്‍കുട്ടിയുടെ നാട്ടുകാരനാണ്. പ്രതി കുറ്റം സമ്മതിച്ചെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. 

കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകല്‍ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു. തലയിൽ കല്ലു കൊണ്ടടിച്ചു. പെൺകുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ പെൺകുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും ചികിൽസ തേടി. പരിക്ക് ഗുരുതരമല്ല. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്നു ലഭിച്ചു. പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. മലപ്പുറത്തു നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയുണ്ടായി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post