താമരശ്ശേരി: ചുങ്കത്ത ഓട്ടോസ്റ്റാൻറിന് സമീപം വീണ്ടും പാമ്പ്, കഴിഞ്ഞ ദിവസം ഓട്ടോയുടെ അടിയിൽ പാമ്പ് കയറിയ സ്ഥലത്തിനോട് ചേർന്നുള്ള സ്പെയർ പാർട്സ് കടക്കകത്താണ് ഇന്നു രാവിലെ പാമ്പിനെ കണ്ടെത്തിയത്.
കടയുടമ ശ്രീരാമൻ ഷട്ടർ പൊക്കി അകത്ത് കയറിയ അവസരത്തിലാണ് നിലത്ത് പാമ്പിനെ കണ്ടെത്, ഓട്ടോ ഡ്രൈവർമാർ ഓടിയെത്തെ വനപാലകരെ വിവരം അറിയിച്ചു.അൽപസമയത്തിന് ശേഷം
വനം വകുപ്പ് ദ്രുതകർമ്മ സേനാംഗം കടയിലെത്തി ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടക്കകത്ത് നിലത്ത് സാധനങ്ങൾ നിറഞ്ഞു കിടക്കുന്നതിനാലാണ് പാമ്പിനെ കണ്ടെത്താൻ സാധിക്കാതിരുന്നത്.
