Trending

"വർഗീയ ഫാസിസത്തോട് സന്ധിയില്ല.. ജനാതിപത്യ മതേതരത്വ വിദ്യാർത്ഥി പക്ഷ മൂല്യങ്ങൾക്ക് കരുത്തു പകരാം..'' KSU ക്യാമ്പ് സമാപിച്ചു.



താമരശ്ശേരി: KSU കൊടുവള്ളി നിയോജക മണ്ഡലം നേതൃത്വ ക്യാമ്പ്
സെപ്റ്റംബർ 29 ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് താമരശ്ശേരി കോൺഗ്രസ് ഭവനിൽ വെച്ച് നടന്നു.

യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി യും ജില്ലാ പഞ്ചായത്ത് മെമ്പറുമായ എം ധനീഷ് ലാൽ ക്യാമ്പ് ഉൽഘാടനം ചെയ്തു, KSU അസംബ്ലി പ്രസിഡന്റ് ഫസൽ കാരാട്ട് ആദ്യക്ഷത വഹിച്ച ചടങ്ങിൽ KSU ജില്ല പ്രസിഡന്റ് വി ടി, നിഹാൽ  മുഖ്യാതിഥിയായി


 ജില്ലാ സെക്രട്ടറി ഷാദി ഷബീബ് മുഖ്യ പ്രഭാഷണം നടത്തി kpcc മെമ്പർ എ അരവിന്ദൻ  ഡിസിസി ജനറൽ സെക്രട്ടറി പിസി ഹബീബ് തമ്പി ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താർ , ഷമീർ സൽക്കാര , അൻഷാദ് മലയിൽ ,അമീർ അലി റിയാസ് വെങ്കണക്കൽ എന്നിവർ സംസാരിച്ചു, 

കന്നയ്യ കുമാറും ജിഗ്‌നേഷ്  മേവനിയും അടക്കമുള്ളവർ കോണ്ഗ്രെസിലേക്ക് വന്നത് ശുഭ സൂചന ആണെന്നും രാജ്യത്ത് യുവാക്കൾ കോണ്ഗ്രെസിൽ എത്തുന്നത് മതേതര ചേരിക്ക് കരുത്തു പകരുമെന്നും KSU നിയോജകമണ്ഡലം കമ്മിറ്റി  അഭിപ്രായപെട്ടു, റിശാം. ചുങ്കം , ആനന്ത് കിരൺ, നഈം, അജിത് നായർ, അഭിനന്ത് താമരശ്ശേരി,അഷ്കർ അമ്പയത്തോട് എന്നിവർ നേതൃത്വം നൽകി
T News

working in the field of advertising and printing

Post a Comment

Previous Post Next Post