Trending

യുവതിയെ ദ്രോഹിച്ചെന്ന സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസ്; 'പൊലീസിന് മുന്നിൽ വെച്ച് യുവതിക്ക് നേർക്ക് ഭർത്താവ് പെട്രോളൊഴിച്ചു, സാഹസികമായി രക്ഷപ്പെടുത്തി'



കാസർകോട്: യുവതിയെ ദ്രോഹിച്ചെന്ന സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി യുവതിയെ മാറ്റുന്നതിനിടെ ഇവർക്ക് നേരെ ഭർത്താവ് പെട്രോൾ ഒഴിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് യുവാവ് തീ കൊളുത്തുമോ എന്ന ഭീതിയിൽ സാഹസികമായി യുവതിയെ രക്ഷപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.

ഹബീബ് (26) നെതിരെ ഇൻഡ്യൻ ശിക്ഷ നിയമപ്രകാരം 307-ാം വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. യുവതിയെ ദ്രോഹിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

പൊലീസ് പറയുന്നതിങ്ങനെ: 'കഴിഞ്ഞ ദിവസം മൊഗ്രാൽ പുത്തൂരിലാണ് സംഭവം നടന്നത്. യുവതിയെ ആക്രമിക്കുന്നതായുള്ള വിവരമറിഞ്ഞു പുലർചെ മൂന്ന് മണിയോടെ എ എസ് ഐ കെ വി ജോസഫ്, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, ജെയിംസ് എന്നിവർ സ്ഥലത്തെത്തി. തുടർന്ന് യുവതിയെയും മൂന്ന് കുട്ടികളെയും മാറ്റുന്നതിനിടെ ഇടവഴിയിൽ വെച്ച് ഇരുളിന്റെ മറവിൽ ഭർത്താവ് യുവതിക്ക് നേർക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. ഇയാൾ ഓടി രക്ഷപെടുകയും ചെയ്‌തു.'

യുവാവിനെതിരെ നേരത്തെയും കേസുള്ളതായി പൊലീസ് അറിയിച്ചു. ഓടോറിക്ഷ ഡ്രൈവറും മണൽ വാരൽ തൊഴിലാളിയുമാണ് യുവാവ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടന്നുവരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post