താമരശ്ശേരി: സി.പി .ഐ .എം .പരപ്പൻപൊയിൽ ലോക്കൽ കമ്മിറ്റി അംഗം എ .കെ .നവാസിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇതിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നും ഡി .വൈ .എഫ് .ഐ പരപ്പൻപൊയിൽ മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു .നാടിന്റെ സമാധാന അന്തരീക്ഷം തച്ചുതകർക്കുന്ന ഇത്തരം ക്രിമിനൽ സംഘത്തെ പൂർണ്ണമായും നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് തക്കതായ ശിക്ഷ ഉറപ്പ് വരുത്തുന്നതിന് താമരശ്ശേരി പോലീസിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടാകണമെന്നും dyfi മേഖല കമ്മിറ്റി ആവശ്യപ്പെട്ടു .
Tags:
Latest News
