താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ തെരുവ്നായ ശല്യത്തിന് അടിയന്തിരമായി പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് DYFI താമരശ്ശേരി ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകി .
താമരശ്ശേരി പഴയബസ്റ്റാൻഡ് ,ഉല്ലാസ് കോളനി, ചുങ്കം ഭാഗങ്ങളിൽ എല്ലാം രാത്രികാല യാത്രകൾ വരെ ദുസ്സഹമായി വരുന്ന സ്ഥിതിവിശേഷമാണ് ഉള്ളതെന്നും ഉള്ളെതെന്നും,
തെരുവ്നായകൾ പെറ്റു പെരുകുന്നത് തടയാൻ വന്ധീകരണം പോലുള്ള ശാസ്ത്രീയ വശങ്ങളെ പറ്റി പഞ്ചായത്ത് ആലോചിച്ച ശേഷം ഉചിതമായ തീരുമാനം കൈകൊള്ളണമെന്ന് നിവേദനത്തിൽ ചൂണ്ടി കാണിച്ചു .
DYFI താമരശ്ശേരി ടൗൺ യൂണിറ്റ് സെക്രട്ടറി അരുൺ , ജോയിൻ സെക്രട്ടറിമാരായ സഹേഷ് , ബിബിൻ , വൈസ് പ്രെസിഡെന്റ് അക്ഷയ് എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജേഷ് അക്ഷയ് എന്നിവർ പങ്കെടുത്തു
