Trending

താമരശ്ശേരി DCC (domiciliary Covid care centre)ക്കെതിരെ വ്യാപക പരാതി, രോഗികൾക്ക് നൽകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണം, ചപ്പാത്തിക്കൊപ്പം ഒരു മുട്ട പാതി മുറിച്ചത്.


താമരശ്ശേരി: വീട്ടിൽ സ്ഥല സൗകര്യമില്ലാത്ത കോവിഡ് രോഗികളെ പാർപ്പിച്ച താമരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ കുടുക്കിൽ ഉമ്മരത്ത് പ്രവർത്തിക്കുന്ന DCC

(domiciliary Covid care centre)ക്കെതിരെ വ്യാപക പരാതി. ഹാളിനകത്ത് വൃത്തിഹീനമായി കിടന്ന സ്ഥലങ്ങളും, ചുറ്റുപാടും, ബെഡുകളും കഴിഞ്ഞ ദിവസം രോഗികൾ തന്നെ വൃത്തിയാക്കി.






രോഗികൾക്ക് നൽകുന്ന ഭക്ഷണത്തെ കുറിച്ചും വ്യാപക പരാതിയാണ്, രാവിലെ ഇഢലി, അല്ലെങ്കിൽ രണ്ടു കഷണം പുട്ട് (മൂന്നു കഷണ.ചേർത്താൽ പോലും സാധാരണ കടയിൽ കിട്ടുന്ന ഒരു കഷണത്തിൻ്റെ അത്രയുണ്ടാവില്ല ) വൈകീട്ട് രണ്ട് നൈസ് ചപ്പാത്തിയും അതോടൊപ്പം നെടുകെ മുറിച്ചു മുട്ടയുടെ ഒരു കഷണവുമാണ് നൽകുന്നത്. ഉച്ചയൂൺ എത്തുമെങ്കിലും കറികൾ ഒന്നിനും കൊള്ളില്ലയെന്ന് രോഗികൾ പറയുന്നു, വൈകീട്ട് അര ഗ്ലാസിലും കുറഞ്ഞ ചായയും രണ്ട് റസ്കുമാണ് നൽകുന്നത്. യാതൊരുവിതത്തിലും വയറു നിറയാത്തതും, ഗുണമേന്മ ഇല്ലാത്തതുമായ ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് നിരവധി രോഗികൾ Tന്യൂസ് ലേഖകരോട് വീഡിയോ സഹിതം പരാതി പറഞ്ഞു.
പലരും ഭക്ഷണം കഴിക്കാൻ സാധിക്കാത്തതിനാൽ കളയുകയാണ്.


കോവിഡ് രോഗികൾ നല്ല രൂപത്തിൽ ഭക്ഷണവും പഴങ്ങളും കഴിക്കണമെന്ന് പറയുമ്പോഴാണ് ഒരു മുട്ട പാതി മുറിച്ച് നൽകുന്നത്.

നല്ല ഭക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഒരു ദിവസം രോഗികൾ നിരാഹാരമിരുന്നതിനെ തുടർന്ന് അടുത്ത രണ്ടു ദിവസങ്ങളിൽ നല്ല ഭക്ഷണം ലഭിച്ചിരുന്നതായും രോഗികൾ പറയുന്നു.

താമസിക്കുന്ന ഹാളിലെ വൃത്തിഹീനമായ ബെഡുകളും, ചുറ്റുപാടുകളും അടിച്ചു വൃത്തിയാക്കിയതും, ശുചീകരണ പ്രവൃത്തി നടത്തിയതും കഴിഞ്ഞ ദിവസങ്ങളിൽ അവിടെ താമസിച്ച രോഗികൾ തന്നെയായിരുന്നു, കാലി തൊഴുത്തിന് സമാനമായി കിടന്നിട്ടും വൃത്തിയാക്കാൻ പോലും അധികൃതൽ തയ്യാറാവുന്നില്ലായെന്ന പരാതിയും വ്യാപകമാണ്, നേരത്തെ തമസിച്ചവർ ഉപേക്ഷിച്ച മാസ്കുകൾ പോലും ഇവിടെ നിന്നും നീക്കം ചെയ്തിരുന്നില്ല. ചുങ്കം ഭാഗത്തെ രോഗി കളായിരുന്ന ഏതാനും ചെറുപ്പക്കാരാണ് ശുചീകരണത്തിന് നേതൃത്യം നൽകിയിരുന്നത്


T News

working in the field of advertising and printing

Post a Comment

Previous Post Next Post