ഓൺലൈൻ പഠനകാലത്ത് നമ്മുടെ കുട്ടികൾ അറിഞ്ഞോ അറിയാതെയോ ചെന്നു ചാടുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്. തൃശ്ശൂർ സിറ്റി പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഒരു സംഭവ കഥയിലൂടെ ഗുരുതരമായ പ്രശ്നത്തെ കുറിച്ച് മുന്നറിയിപ്പ് നല്കുന്നത്.
മകളുടെ വിവാഹത്തിനായി ബാങ്കിൽ സൂക്ഷിച്ച പണം അക്കൗണ്ടിൽ നിന്ന് നഷ്ടമായത് എങ്ങനെയെന്ന അന്വേഷണം അവസാനിച്ചത് സ്വന്തം വീട്ടിൽ തന്നെയാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
വിവാഹ ആവശ്യത്തിനായി പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയ മാതാപിതാക്കൾക്ക് പല ഘട്ടങ്ങളിലായി പണം പിൻവലിച്ചതിന്റെ വിശദാംശങ്ങളാണ് ബാങ്ക് അധികൃതർ നൽകിയത്. തങ്ങളറിയാതെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചത് എങ്ങനെയാണെന്നറിയാനാണ് തൃശ്ശൂർ സ്വദേശികളായ മാതാപിതാക്കൾ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
പരാതിയിൽ വിശദമായി അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ദമ്പതികളുടെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകനിലേക്കാണ് പൊലീസ് അന്വേഷണം എത്തിയത്. പണം പിൻവലിച്ചതും വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയതുമെല്ലാം അവരുടെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടിയാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
മകന്റെ പഠനാവശ്യം വാങ്ങി നൽകിയ മൊബൈൽ ഫോണാണ് വില്ലനായത്. പഠിക്കാനായി വാങ്ങി നൽകിയ മൊബൈൽഫോണിൽ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഓൺലൈൻ ഗെയിം ഇൻസ്റ്റാൾ ചെയ്തു. അമ്മയുടെ പേരിലെടുത്ത സിം കാർഡായിരുന്നു മകൻ ഉപയോഗിച്ചിരുന്നത്. ഇതേ നമ്പർ തന്നെയാണ് അമ്മയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നതും. ഗെയിമിന് അടിമപ്പെട്ടതോടെ പണം കൊടുത്ത് പുതിയ ഫീച്ചറുകൾ വാങ്ങുകയായിരുന്നു.

വീടിനകത്ത് ഓൺലൈൻ പഠനം നടക്കുമ്പോൾ നമ്മുടെ മക്കൾ അറിഞ്ഞോ അറിയാതെയോ ചെന്നുചാടുന്ന അപകടങ്ങളിലേക്കാണ് ഓരോ സംഭവങ്ങളും വിരൽചൂണ്ടുന്നതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Tags:
Latest News