പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് പരിശോധന നടത്തുന്നു.
ആലപ്പുഴ കല്ല് പാലത്തിനു സമീപമുള്ളപഴയ കെട്ടിടം പൊളിച്ചപ്പോഴാണ് രണ്ട് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് ഉപയോഗിച്ചത് ആവാം ഇവയെന്നാണ് പോലീസ് സംശയം.
എന്തായാലും അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇവിടെ താമസിച്ചിരുന്ന ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ.
Tags:
Latest News
