Trending

അറവു മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെപ്രതിഷേധ സമരം നടത്തി




പുതുപ്പാടി:കാവുംപുറം കൊട്ടാരക്കോത്ത് ജനവാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന അറവ് മാലിന്യ സംസ്കരണ പ്ലാൻറിന് എതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. കാവുംപുറത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥലം ഉടമയുടെ മലോറത്തെ വീട്ടു പടിക്കൽ അവസാനിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ സമര സമിതി കൺവീണറും, പതിനാലാം വാർഡ് മെമ്പറുമായ ഗീത കെ.ജി, മുൻ മെമ്പർ ഷാഫി വളഞ്ഞപാറ സംസാരിച്ചു. വിവിധ രാഷ്ട്രീയ, മത, സാമൂഹിക, പ്രവർത്തകരടക്കം
പ്രദേശത്തെ യുവജനങ്ങളും, നാട്ടുകാരും സംബന്ധിച്ചു. ചരുൺകുമാർ സ്വാഗതവും, ജറിൻ ജോസ് നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post