Trending

തിരുവനന്തപുരത്ത് അമ്മയും ആറുവയസുള്ള മകനും കിണറ്റില്‍ ചാടി മരിച്ചു


തിരുവനന്തപുരത്ത് അമ്മയും ആറുവയസുള്ള മകനും കിണറ്റിൽ ചാടി മരിച്ചു. നഗരൂരിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു, മകൻ രജിൻ എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

ബിന്ദു, ഭർത്താവ് രജിലാലിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കുഞ്ഞിനെയുമെടുത്ത് കിണറ്റിൽ ചാടുകയായിരുന്നു. പൊള്ളലേറ്റ രജിലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിന്ദുവിന്റെ രണ്ടാം വിവാഹമാണ്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.

മൂന്നുവർഷം മുൻപാണ് ബിന്ദുവിന്റെയും രജിലാലിന്റെയും വിവാഹം. ഇവരുടെ വീട്ടിൽ ഇടയ്ക്കിടെ വഴക്കുണ്ടാകുമായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. ഫയർഫോഴ്‌സ് എത്തിയാണ് ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹം പുറത്തെടുത്തത്

T News

working in the field of advertising and printing

Post a Comment

Previous Post Next Post