Trending

ഭാരത്ബന്ദിന് പിന്തുണയർപ്പിച്ച് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു



താമരശ്ശേരി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സപ്തംബർ 27ന് നടക്കുന്ന ഭാരത് ബന്ദിന് പിന്തുണയർപ്പിച്ച് താമരശ്ശേരി പഞ്ചായത്ത് സംയുക്ത കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. താമരശ്ശേരി ബസ് ബേക്ക് സമീപത്ത് വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ.ടി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു കെ.വി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.എ.അരവിന്ദൻ, എ.പി.മസ്തഫ, ടി.കെ.തങ്കപ്പൻ മാസ്റ്റർ, പി.പി.ഹാഫിസുറഹ്മാൻ, പി.എം അബ്ദുൽ മജീദ്, കെ.സദാനന്ദൻ, പി.സി.എ.റഹീം, എം.എം സലീം, എ.കെ.അബ്ബാസ്.പി.സി.മോയിൻകുട്ടി, രാജു ജോൺ, വി.ലിജു, വി.കെ.എ.കബീർ, ജോസ് തുണ്ടത്തിൽ എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post