കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ ഭാരത് ബന്ദ് ആരംഭിച്ചു. വൈകീട്ട് 4 മണി വരെയാണ് ബന്ദ്. അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും തത്വങ്ങൾ സംരക്ഷിക്കുന്നതിന് ഒന്നിച്ചു നിന്ന് പോരാടണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം.
ഡൽഹി അതിർത്തികളിലെ സമരവേദികളിൽ കർഷകർ ഇന്ന് മാർച്ച് നടത്തും. പഞ്ചാബിൽ 230 കേന്ദ്രങ്ങളിലും ഹരിയാനയിൽ ദേശീയ പാതകളിലും കർഷകർ ഉപരോധിക്കും.ട്രെയിൻ തടയലും ഉണ്ടാകും. കോൺഗ്രസ്, സിപിഎം, എൻ സി പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും നൂറോളം സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഭരണപക്ഷവും പ്രതിപക്ഷവും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
താമരശ്ശേരിയിലും ഹർത്താൽ പൂർണമാണ്, ഏതാനും ഇരുചക്രവാഹനങ്ങളും, സ്വകാര്യ കാറുകളും ഓടുന്നുണ്ട്.


