Trending

ആദ്യഘട്ട വാക്‌സിനേഷൻ സമ്പൂർണ്ണമായി താമരശ്ശേരി ഗ്രാമപഞ്ചായത്ത്.




ഒന്നാം ഘട്ട വാക്സിനേഷൻ സമ്പൂർണ്ണ മാക്കുന്നതിന്റെ ഭാഗമായുള്ള മെഗാ വാക്‌സിനേഷൻ ക്യാമ്പ് പരപ്പൻപൊയിൽ ഹൈലാന്റ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു ,താമരശ്ശേരി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ ക്യാമ്പ് ഉൽഘാടനം ചെയ്തു ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ഖാൻ സ്വാഗതം പറഞ്ഞു, വാക്സിനേഷൻ സുഖമമായി നടത്തുവാൻ  പ്രയത്നിക്കുന്ന  ആരോഗ്യ പ്രവർത്തകർ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, 
ആശ വർക്കർമാർ , RRT അംഗങ്ങൾ മറ്റു പൊതു പ്രവർത്തകർ എന്നിവർക്ക് ഭരണ സമിതി നന്ദി അറിയിച്ചു, കോവിഡ് കാരണവും മറ്റു ഒറ്റപ്പെട്ട കാരണങ്ങൾ കൊണ്ടും ഒന്നാം ഘട്ട വാക്സിൻ ലഭിക്കാത്തവർക്ക് ഇനിയും വാക്സിൻ ലഭ്യമാക്കുമെന്നും രണ്ടാം ഡോസ് വാക്സിനും യഥാക്രമം ലഭ്യമാക്കുമെന്നും
ഭരണ സമിതി അറിയിച്ചു. മറ്റു മെമ്പർമാരായ പിസി അബ്ദുൽ അസീസ് , ബുഷ്‌റ, സൗദ , സെക്രട്ടറി ജെയ്‌സൻ HI ശമീർ , KC ബഷീർ, JHI രമേശൻ എന്നിവർ സംസാരിച്ചു, ക്യാമ്പ് കോഡിനേറ്റർ ഹംജാദ് നന്ദി അറിയിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post