എറണാകുളം വടക്കന്‍ പറവൂരില്‍ ഒരുകുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടപ്പറമ്പത്ത് വീട്ടില്‍ സുനില്‍, ഭാര്യ കൃഷ്ണേന്ദു, മകന്‍ ആരവ് എന്നിവരാണ് മരിച്ചത്. മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും ആത്മഹത്യചെയ്തതാകാം എന്നാണ് പൊലീസ് നിഗമനം.
വീട്ടിലെ രണ്ടുമുറികളില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു സുനിന്റെയും കൃഷ്ണേന്ദുവിന്റെയും മൃതദേഹം. കുട്ടി മരിച്ച നിലയില്‍ കട്ടിലിലും. പലതവണ വിവിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന്, ഇന്നലെ വൈകിട്ട് സുനിലിന്റെ വീട്ടിലെത്തിയ ബന്ധു സജീവ് ആണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. അബുദാബിയില്‍ ലിഫ്റ്റ് ടെക്നീഷ്യന്‍ ആണ് മരിച്ച സുനില്‍. നാട്ടിലെത്തിയ സുനിലിന് കൊവിഡിനെ തുടര്‍ന്ന് മടങ്ങിപ്പോകാന്‍കഴിഞ്ഞില്ല. നടപടികള്‍ക്കുശേഷം മൃതദേഹം കളമശേരി മെഡിക്കല്‍കോളജ് ആശുപത്രിയിലെയ്ക്ക് മാറ്റി.
Tags:
Obituary
